അൽബാഹയിൽ മുള്ളൻപന്നിയെ വേട്ടയാടി പിടിച്ചവർ അറസ്റ്റിൽ

അൽബാഹ - വംശനാശ ഭീഷണി നേരിടുന്ന മുള്ളൻപന്നിയെ വേട്ടയാടി പിടിച്ച് കശാപ്പ് ചെയ്ത രണ്ടു സൗദി പൗരന്മാരെ അൽബാഹ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നായാട്ടിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽബാഹ പോലീസ് അറിയിച്ചു. തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തുന്നതിന് ഒരു ലക്ഷം റിയാലും ലൈസൻസില്ലാതെ നായാട്ട് നടത്തുന്നതിന് പതിനായിരം റിയാലും മുള്ളൻപന്നിയെ വേട്ടയാടുന്നതിന് മുള്ളൻപന്നികളിൽ ഒന്നിന് എഴുപതിനായിരം റിയാൽ തോതിലും നിയമ ലംഘകർക്ക് പിഴകൾ ലഭിക്കും.

Latest News