സുഡാനില്‍നിന്ന് 278 ഇന്ത്യക്കാരുമായി കപ്പല്‍ ജിദ്ദയിലേക്ക്

ജിദ്ദ- സംഘര്‍ഷം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ 278 പേരുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ജിദ്ദ തുറമുഖത്തേക്ക് തിരിച്ചു.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് രൂപം നല്‍കിയ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായാണ് ഐ.എന്‍.എസ് സുമേധ ജിദ്ദയിലേക്ക് പുറപ്പെട്ടത്. ഓപ്പറേഷൻ കാവേരിക്ക് മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിലെത്തിയിട്ടുണ്ട്.

 

Latest News