ഇരുപത് ദിവസം മുന്‍പ് കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം

കോഴിക്കോട് - കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം കട്ടിപ്പാറയിലെ ഉള്‍വനത്തില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയുടെ (53) മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.  സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

 

Latest News