വാഹനം ഉയര്‍ത്തി ഡ്രൈവറെ രക്ഷിച്ചു; പക്ഷേ, പിന്നീടാണ് സംഭവം, വിഡിയോ കാണാം

സിബോ- ചൈനയില്‍ കാറുമായി കൂട്ടിയിടിച്ച് വാഹനത്തിനടിയിലായ ടംപോ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ട്രാഫിക് സിഗ്നല്‍ വെട്ടിച്ച് മുന്നോട്ടു നീങ്ങിയ ടെംപോ അതിവേഗതയില്‍ ഇന്റര്‍സെക്്ഷനിലേക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്റര്‍സെക്്ഷനില്‍ നിര്‍ത്താതെ പോയ ടെംപോയുടെ ദൃശ്യം ചൈനയുടെ സി.ജി.ടി.എന്‍ പോസ്റ്റ് ചെയ്ത നിരീക്ഷണ ദൃശ്യത്തിലുണ്ട്. കാറുമായി കൂട്ടിയിടിച്ച ശേഷം മുച്ചക്ര ടെംപോ മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടെങ്കിലും ഡ്രൈവര്‍ വാഹനത്തിന്റെ അടിയില്‍ പെട്ടു.
രക്ഷപ്പെട്ട യാത്രക്കാരന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് ഡ്രൈവറെ രക്ഷിക്കുന്നതിനായി ടംപോ ഉയര്‍ത്തിയത്.
ഏഴ് പേര്‍ ചേര്‍ന്ന് ടംപോ ഉയര്‍ത്തിയ ശേഷമാണ് അപ്രതീക്ഷിത സംഭവം. എല്ലാവരും ചേര്‍ന്ന്  പൊക്കിയതും എന്‍ജിന്‍ ഓഫാകാതിരുന്ന മുച്ചക്ര ടെംപോ മുന്നോട്ട് നീങ്ങി വട്ടമിട്ടു. വാഹനം നിയന്ത്രിക്കാന്‍ ഒരാള്‍ വിഫലശ്രമം നടത്തുന്നതും ദൃശ്യത്തില്‍ കാണാം. കിഴക്കന്‍ ചൈനയിലെ സിബോ സിറ്റിയിലാണ് സംഭവം. ബോധം പോയിരുന്നില്ലെങ്കിലും അപകടത്തില്‍ ഡ്രൈവര്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നു.   

 

Latest News