Sorry, you need to enable JavaScript to visit this website.

അഞ്ച് കൊറിയന്‍ വനിതകളെ പീഡിപ്പിച്ച  ഇന്ത്യക്കാരന്‍ കുറ്റക്കാരനെന്ന് കോടതി

മെല്‍ബണ്‍- അഞ്ച് കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് ഓസ്ട്രേലിയന്‍ കോടതി. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് നല്‍കിയതിന് ശേഷം അഞ്ച് കൊറിയന്‍ വനിതകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് സിഡ്‌നി കോടതിയുടെ കണ്ടെത്തല്‍. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുന്‍ നേതാവായിരുന്നു ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലാറാം ക്ലോക്കില്‍ ഒളിപ്പിച്ച ക്യാമറയിലും ഫോണിലും ഇയാള്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ധന്‍ഖറിനെതിരായി ചുമത്തിയിരിക്കുന്ന എല്ലാ വകുപ്പുകളനുസരിച്ചും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചു. മെയ് മാസത്തില്‍ വിചാരണ തുടരുമെന്നാണ് വിവരം. വര്‍ഷാവസാനം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
2018-ല്‍ ധന്‍ഖറിന്റെ മറ്റ് സ്ത്രീകളുമൊത്തുള്ള വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. വീഡിയോകള്‍ ഓരോ കൊറിയന്‍ വനിതകളുടെ പേര് നല്‍കി ഫോള്‍ഡറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലുള്ള സ്ത്രീകളുടെ ദൃശ്യങ്ങളടക്കം ഇദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Latest News