125 വര്‍ഷം കൊണ്ട് നരേന്ദ്രമോഡി ഇന്ത്യയെ വികസിത രാജ്യമാക്കും, അബദ്ധം പറഞ്ഞ അനില്‍ ആന്റണിക്ക് പരിഹാസം

കൊച്ചി - പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ച് യുവം പരിപാടിയില്‍ ആവേശത്തില്‍ പറഞ്ഞ വാക്കുകളിലെ അബദ്ധത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അനില്‍ ആന്റണിക്ക് പരിഹാസം.125 വര്‍ഷം കൊണ്ട് നരേന്ദ്രമോഡി ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നാണ് പ്രസംഗത്തിനിടെ അനില്‍ ആന്റണി പറഞ്ഞത്.
'നരേന്ദ്ര മോഡിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്.  സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്- എന്നായിരുന്നു അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണിയുടെ പ്രസംഗം. സബ്കാ പ്രയാസ് എന്ന് പറഞ്ഞതിനെയും ആളുകള്‍ ട്രോളുകയാണ്.

 

 

Latest News