VIDEO നേപ്പാളില്‍നിന്ന് പറന്നുയര്‍ന്ന ഫ്‌ളൈ ദുബായ് വിമാനത്തിന് തീപിടിച്ചു

കാഠ്മണ്ഡു- നേപ്പാളിലെ കാഠ്മണ്ഡുവില്‍ ടേക്ക് ഓഫിനിടെ ഫ്‌ളൈ ദുബായ് വിമാനത്തിനു തീപ്പിടിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചറക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ടേക്ക് ഓഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം എഫ്‌സെഡ് 576 വിമാനത്തിന്റെ എന്‍ജിനില്‍ തീ പ്രത്യക്ഷപ്പെട്ടു. സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിനായി എയര്‍പോര്‍ട്ടിനു മുകളില്‍ വട്ടമിടുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

എയര്‍പോര്‍ട്ടില്‍ അഗ്നിശമന സേനയുടെ നിരവധി യൂനിറ്റുകള്‍ വിന്യസിച്ചിരുന്നു. ദുബായിലേക്കുള്ള വിമാനം സാധാരണ നിലയിലായെന്നും വീണ്ടും പുറപ്പെടാന്‍ ഒരുങ്ങുകയാണെന്നും നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റ് ചെയ്തു.

 

 

 

 

Latest News