കണ്ണൂർ-പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയതു. ചിറക്കൽ സ്വദേശി ബാലന്റെ മകൻ കടത്തനാടൻ വീട്ടിൽ അജയ് (36)യെയാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ ഉച്ചക്ക് വളപട്ടണം പുതിയ തെരു ഹൈവേ ജംഗ്ഷനിലാണ് സംഭവം. ഓട്ടോ െ്രെഡവറായ ഭർത്താവിനെ കാത്തു നിൽക്കുകയായിരുന്ന പുഴാതി സ്വദേശിനിയായ 43 കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ തുടയിൽ കടന്നുപിടിച്ച യുവാവ് ചുരിദാറിന്റെ ടോപ്പ് വലിച്ചു കീറാൻ ശ്രമിക്കുകയും ഫോൺ നമ്പർ കടലാസിൽ എഴുതി ചുരിദാർ ടോപ്പിനുള്ളിൽ ഇടുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭയന്ന യുവതി ബഹളം വെക്കുകയും ഇതിനിടെ ഓടിയെത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.






