Sorry, you need to enable JavaScript to visit this website.

അമേരിക്കയിൽനിന്ന് നാട്ടിലെത്തി മദ്യലഹരിയിൽ വെടിവെച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട-അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് മദ്യലഹരിയിൽ ബന്ധുവിനു നേരെ നിറയൊഴിച്ചു.  നാട്ടുകാർ ഓടിക്കൂടിയപ്പോൾ തോക്ക്
വലിച്ചെറിഞ്ഞെങ്കിലും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചുങ്കപ്പാറ മണ്ണിൽ വീട്ടിൽ റോബിൻ ജോസഫ് (41) ആണ് ബന്ധുവായ കോശി തോമസിനെതിരേ നിറയൊഴിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചുങ്കപ്പാറ-പെരുമ്പെട്ടി റോഡിൽ വച്ചാണ് റോബിൻ വെടിയുതിർത്തത്. റിവോൾവർ മോഡൽ തോക്കു കൊണ്ട് കോശി തോമസ് നിന്നതിന് സൈഡിലേക്കും റോഡിലേക്കും വെടിവെക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. റോബിന്റെ വീടിന്റെ മുന്നിൽ വച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന റോബിൻ മദ്യപിച്ച് കോശിയെ അസഭ്യം വിളിച്ചു. തുടർന്ന് വീട്ടിൽ പോയി തോക്ക് എടുത്തു കൊണ്ട് വന്ന് വെടിവയ്ക്കുകയായിരുന്നെന്ന് കോശി പറയുന്നു. റോബിൻ വർഷങ്ങളായി അമേരിക്കയിലായിരുന്നു. വെടിവെക്കുന്നതിന് ഉപയോഗിച്ച തോക്ക്, ലൈസൻസ് ഇല്ലാത്തതാണ്. വെടിയൊച്ച കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ റോബിൻ തോക്ക് അടുത്തുളള കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞു. പോലീസ് പിന്നീട് തോക്ക് കണ്ടെടുത്തു.
 

Latest News