സുഡാനില്‍നിന്ന് പൗരന്മാരെ ഒഴിപ്പിക്കല്‍ ഊര്‍ജിതമാക്കി വിവിധ രാജ്യങ്ങള്‍

ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാനത്ത് ഏറ്റുമുട്ടലിലും വെടിവെപ്പിലുമുണ്ടായ നേരിയ അയവ് കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജതിമാക്കി. യൂറോപ്യന്‍ രാഷ്ട്രങ്ങളും ചൈനയും സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍നിന്ന് പൗരന്മാരെ കൊണ്ടുപോകാനുളള ശ്രമത്തിലാണ്.
സുഡാന്‍ സൈന്യവും അര്‍ധ സേനാ വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) തമ്മില്‍ ഏപ്രില്‍ 15 ന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതുവരെ 420 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

 

Latest News