ആയുർവേദ ചികിൽസാരംഗത്തെ ലോകപ്രശസ്തമാക്കിയ കോട്ടക്കൽ ആര്യവൈദ്യശാലക്ക്് ഇതാദ്യമായി സൗദിയിൽ ഔദ്യോഗിക ഡീലർഷിപ്പ്്്. ജിദ്ദ ഷറഫിയയിൽ ആര്യവൈദ്യശാലയുടെ ഏജൻസി പ്രവർത്തനമാരംഭിച്ചു. മുസാഫിർ (മലയാളം ന്യൂസ്്്) ഉദ്ഘാടനം നിർവഹിച്ചു.
ഉമ്മർ കോട്ടക്കലും സൗദി പൗരനായ നൈഫ് ഹർബിയുമാണ് ആദ്യമായി കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മരുന്നുകൾ സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റിയുടെ അംഗീകാരത്തോടു കൂടി സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കോട്ടക്കൽ ആര്യവൈദ്യശാല ഫ്രാഞ്ചൈസി ടീം സമീപഭാവിയിൽ സൗദി ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ വിവിധ നഗരങ്ങളിൽ ആയുർവേദ ക്ലിനിക്കുകളും ആശുപത്രികളും ആരംഭിക്കുമെന്ന്്് ഉമർ കോട്ടക്കൽ അറിയിച്ചു. സൗദിയുടെ മൂന്ന് പ്രധാന പ്രവിശ്യകളിലേയും പ്രമുഖ നഗരങ്ങളിലാരംഭിക്കുന്ന ശാഖകളിലൂടെ ആയുർവദത്തിന്റെ പാരമ്പര്യവും സാധ്യതകളും സ്വദേശികളെ ധരിപ്പിക്കും. കേരളത്തിലേക്ക് ആയുർവേദ ചികിൽസക്ക് പോകുന്ന സൗദികൾക്ക് ഇവിടെത്തന്നെ അവ ലഭ്യമാക്കാനാണ് പരിപാടി.
ഇപ്പോൾ വർഷം തോറും നിരവധി സൗദി പൗരന്മാർ ഉഴിച്ചിൽ, പിഴിച്ചിൽ, സുഖചികിൽസ എന്നിവയ്ക്കായി കേരളത്തിലേക്ക് പോകുന്നുണ്ട്്്. മെഡിക്കൽ ടൂറിസത്തിന്റെ കൂടി ഭാഗമായുള്ള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് പോകുന്ന സൗദികൾക്ക് ഇവിടെത്തന്നെ ഈ സൗകര്യങ്ങൾ നൽകുന്നതിനെക്കുറിച്ചും വിദഗ്ധരായ വൈദ്യന്മാരെ ഇവിടെ എത്തിക്കുന്നതിനും പദ്ധതിയുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.