നായകനായി റാഫിയുടെ മകൻ മുബിൻ, സംവിധാനം നാദിർഷാ, സംഭവം നടന്ന രാത്രിയിൽ

കൊച്ചി- കലന്തൂർ എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ചു നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. നടൻ ദിലീപ്,ബി ഉണ്ണികൃഷ്ണൻ,ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്,രമേശ് പിഷാരടി  ഷാഫി തുടങ്ങിയവർ പൂജാ വേദിയിലെത്തിയിരുന്നു.സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച റാഫിയാണ്. സംഭവം നടന്ന രാത്രിയിൽ ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ 


ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്, സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ, മേക്കപ്പ്  റോണക്‌സ് സേവ്യർ, കോസ്റ്റും  അരുൺ മനോഹർ, സൗണ്ട് ഡിസൈനർ  സപ്ത റെക്കോർഡ്‌സ്, പ്രൊഡക്ഷൻ കണ്ട്രോളർ  ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ് ഡിസൈനർ  സൈലക്‌സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ  ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ  വിജീഷ് പിള്ള, സ്റ്റിൽസ്  യൂനസ് കുന്തായി, ഡിസൈൻ  യെല്ലോടൂത്ത് 


തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.അർജുൻ അശോകനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ്  നായിക വേഷത്തിലെത്തുന്നു. വാർത്താപ്രചരണം  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Latest News