മക്ക - വിശുദ്ധ റമദാനിൽ മക്ക ബസ് പദ്ധതി പ്രയോജനം 75 ലക്ഷത്തിലേറെ പേർക്ക് ലഭിച്ചതായി മക്ക പൊതുഗതാഗത പദ്ധതി അറിയിച്ചു. റമദാനിൽ മക്കയിൽ 12 റൂട്ടുകളിലാണ് ബസ് സർവീസുകളുണ്ടായിരുന്നത്. പ്രതിദിനം ശരാശരി 4,100 ലേറെ സർവീസുകൾ ബസുകൾ നടത്തി. ദിവസേന ശരാശരി 2,58,500 ഓളം പേർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി. റമദാനിൽ ആകെ 1,20,000 ലേറെ ബസ് സർവീസുകളാണ് നടത്തിയതെന്നും മക്ക പൊതുഗതാഗത പദ്ധതി അറിയിച്ചു.