ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീം കോടതിയില്‍ കേസ് നടത്താനായി സി പി എമ്മിന്റെ പണപ്പിരിവ്


ഇടുക്കി - ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ എം.എല്‍.എയായിരുന്ന എ.രാജയുടെ കേസ് നടത്തിപ്പിനായി സി പി എം വന്‍ തോതില്‍ പണം പിരിക്കുന്നതായി ആരോപണം. മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് പിരിവ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. വ്യാപാരികളില്‍ നിന്നും 2000 മുതല്‍ 10000 രൂപ പിരിക്കുമ്പോള്‍ റിസോര്‍ട്ട് ഉടമകളില്‍ നിന്നും ലക്ഷങ്ങളാണ് പിരിവെടുക്കുന്നത്. എ രാജ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി വെളളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടിക ജാതി സംവരണം സീറ്റായ ദേവികുളത്ത് നിന്ന് മല്‍സരിച്ച സി പി എമ്മിലെ എ.രാജ പട്ടികജാതിക്കാരനല്ലന്നും സി എസ് ഐ ക്രിസ്തീയ സഭാ വിശ്വാസിയാണെന്നും കാണിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായ യു ഡി എഫിന്റെ ഡി കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് എ.രാജ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 

 

Latest News