മാംഗോ ജ്യൂസ് ഉണ്ടാക്കാന്‍ വൈകിയതിന് അമ്മായിയമ്മ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് യുവതി

അഹമ്മദാബാദ് - മാംഗോ ജ്യൂസ് ഉണ്ടാക്കാന്‍ വൈകിയതിന് അമ്മായിയമ്മ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ നവ്രംഗ് പുരയിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ യുവതി ഇപ്പോഴാണ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 2022 ജനുവരി 23നായിരുന്നു യുവതിയുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി അമ്മായി അമ്മ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നും  അനുമതിയില്ലാതെ ഭര്‍ത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. സംഭവം നടന്ന ദിവസം അമ്മായി അമ്മ മാംഗോ ജ്യൂസ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ശുചിമുറിയില്‍ പോയിവന്നതിനു ശേഷം ഉണ്ടാക്കാമെന്ന് താന്‍ പറഞ്ഞെങ്കിലും കോപാകുലയായ അമ്മായിയമ്മ അസഭ്യം പറയുകയും മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഈ സമയം ഭര്‍ത്താവും മറ്റു ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയിലുണ്ട്. 

 

 

 

Latest News