യുവതിയെ ഗോവയില്‍ കൊണ്ടു പോയി  രണ്ടു മാസം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ 

കൊല്ലം-വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ എഴുകോണ്‍ പോലീസ് പിടികൂടി. വയനാട് മാനന്തവാടി പെരുമ്പില്‍ വീട്ടില്‍ ജിതിന്‍ ജോണിനെയാണ് (28) അറസ്റ്റ് ചെയ്തത്. ജോലി സംബന്ധമായി വയനാട്ടില്‍ എത്തിയ നെടുമ്പായിക്കുളം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി പരിചയത്തിലായ ജിതിന്‍ ഗോവയില്‍ താന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ യുവതിക്കൊപ്പം രണ്ട് മാസത്തോളം താമസിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രദര്‍ശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോണ്‍ പോലീസ് പ്രതിയെ പിടികൂടിയത്.


 

Latest News