അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു, ഒരാളെ കാണാതായി

തൂശൂര്‍ - അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മറ്റൊരു വിദ്യാര്‍ത്ഥിയെ കാണാതായി.  അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കല്‍ ഷക്കീറിന്റെ മകന്‍ ആദില്‍ഷ (14) ആണ് മരിച്ചത്. അയല്‍വാസിയായ തെങ്ങാകൂട്ടില്‍ വീട്ടില്‍ ഇര്‍ഫാന്‍ അലി (15) യെയാണ് പുഴയില്‍ കാണാതായത്. സീതി സാഹിബ്ബ് സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദില്‍ഷാ. അതിരപ്പിള്ളി ചിക്ലായി പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

 

Latest News