Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂഞ്ച് ഭീകരാക്രമണം; ശക്തമായ നടപടിയെന്ന് കരസേന

ന്യൂദൽഹി-ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായ ഭീകരർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കരസേനയുടെ നോർത്തേൺ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന ഇഫ്താറിനായി അതിർത്തി ഗ്രാമത്തിലേക്ക് പഴങ്ങളും മറ്റ് വസ്തുക്കളും വഹിച്ച് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള വൻ തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഏപ്രിൽ 20 വ്യാഴാഴ്ച പൂഞ്ച് ജില്ലയിലെ മെന്ദറിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഒരു സൈനിക വാഹനത്തിന് തീപിടിക്കുകയും അഞ്ച് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. മൂന്നോ നാലോ ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. അക്രമികൾ രജൗരിയിലും പൂഞ്ചിലും ഒരു വർഷത്തിലേറെ ചെലവഴിച്ചിരിക്കാമെന്നും അവർക്ക് ഭൂപ്രദേശത്തെക്കുറിച്ച് മതിയായ അറിവുണ്ടായിരുന്നുവെന്നും സൈന്യം കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്) പ്രദേശത്ത് സജീവമാണെന്നും അതിന്റെ 'കമാൻഡർ' റഫീഖ് അഹമ്മദ് എന്ന റഫീഖ് നായിക്ക് ഈ പ്രദേശത്തുനിന്നുള്ളയാളാണെന്നും പറയപ്പെടുന്നു. നിലവിൽ രജൗരി, പൂഞ്ച് മേഖലകളിൽ മൂന്ന്‌നാല് തീവ്രവാദി ഗ്രൂപ്പുകൾ സജീവമാണെന്നാണ് സൈന്യം നൽകുന്ന വിവരം.
 

Latest News