തായിഫിലെ പെരുന്നാൾ ആഘോഷം പെരുമ നിലനിർത്തി ബലദ് മാർക്കറ്റ്

തായിഫ്- തായിഫിലെ ഈദ് ആഘോഷങ്ങൾ എപ്പോഴും വേറിട്ടതാണ്. തൊട്ടു സമീപ നഗരങ്ങളായ ജിദ്ദയും മക്കയും ചൂടിൽ വെന്തുരുകിയാലും ഏതാനും ദിവസങ്ങളിലെ ചെറിയൊരു ചൂട് മാറ്റി നിർത്തിയാൽ തായിഫിൽ  എന്നും തണുപ്പാണ്. തണുപ്പു കൊള്ളാനെത്തുന്ന സന്ദർശകരും പ്രദേശ വാസികളും ഈദ് ദിനങ്ങളിലെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നഗര മദ്ധ്യത്തിലെ അൽ ബലദ് മാർക്കറ്റ്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും മധുര പലഹാരങ്ങളും ഇവിടെ സുലഭമാണ്. തായിഫിലെ വെറൈറ്റിയായ തേൻ നോമ്പു തുറ സുപ്ര, ഫ്രഷ് പാലുകളും പാൽകട്ടികളും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം ഫാനൂസുകളും തോരണങ്ങളും തൂക്കിയ റോഡിനിരുവശത്തും ബസ്തകളിലും തട്ടുകടകളിലും വിൽക്കപ്പെടുന്നു. ലഡുവും മുശബക്കും മഅ്മൂലും പലതരം കേക്കുകളും ഇവിടെ ലഭ്യമാണ്. സൗദിയിലെ തന്നെ പുരാതന മാർക്കറ്റുകളിലൊന്നാണ് തായിഫിലെ അൽ ബലദ് മാർക്കറ്റ്, പ്രദേശ വാസികളും സന്ദർശകരുമായ വിവിധ പ്രായക്കാരെ ആകർഷിക്കുന്ന മാർക്കറ്റ് ഇന്നെത്തെ രൂപത്തിൽ രൂപപ്പെട്ടിട്ട് അര നൂറ്റാണ്ടു പിന്നിട്ടു.
 

Latest News