കര്‍ണാടകയില്‍ 215 സീറ്റുകളില്‍ സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണക്കും

ബെംഗളൂരു- മെയ് പത്തിനു നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണമക്കുമെന്ന് സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 222 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 215 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് ധാരണയെന്ന് സി.പി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ഏഴ് മണ്ഡലങ്ങളില്‍ സൗഹൃദമത്സരം നടക്കുമെന്നും അവിടങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കഴിഞ്ഞുവെന്നു കോണ്‍ഗ്രസ് കര്‍ണാടക ഇന്‍ ചാര്‍ജ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. 215 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് സി.പി.ഐ സംസ്ഥാന, ദേശീയ നേതൃത്വം സമ്മതിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ പോരാട്ടത്തില്‍ സി.പി.ഐ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പിന്തുണ ലഭിക്കുമെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.
ഏഴ് സീറ്റുകളില്‍ മത്സരിക്കുന്നതിനു പുറമെ, ബാഗെപള്ളി മണ്ഡലത്തില്‍ സി.പി.എം സ്ഥാനര്‍ഥിയേയും മെല്‍ക്കോട്ടെ മണ്ഡലത്തില്‍ സര്‍വോദയ കര്‍ണാടക പാര്‍ട്ടി സ്ഥാനാര്‍ഥിയേയും പിന്തുണക്കുമന്ന് സി.പി.ഐ അറിയിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി കഴിഞ്ഞ 20 ആയിരുന്നു.  നാളെ 24 നാണ് പിന്തുണക്കാനുള്ള അവസാന തീയതി. മേയ് 13 നാണ് വോട്ടെണ്ണല്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News