Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമീദ് ചേന്ദമംഗലൂർ ഈദ് ഗാഹിൽ, വിവാദം കൊഴുപ്പിച്ച് ഒരു വിഭാഗം

കോഴിക്കോട്- വർഗീയതക്ക് എതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്ന വിമർശകനാണ് ഹമീദ് ചേന്ദമംഗല്ലൂർ. പ്രധാനമായും ഇസ്ലാം മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന വർഗീയ നീക്കങ്ങൾക്ക് എതിരെയാണ് ഹമീദ് ചേന്ദമംഗലൂർ വിമർശനം ഉന്നയിക്കാറുള്ളത്. ഇതിന്റെ പേരിൽ കടുത്ത വിമർശനമാണ് ഹമീദ് ചേന്ദമംഗലൂരും നേരിടാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ചേന്ദമംഗലൂർ സലഫി മസ്ജിദ് സംഘടിപ്പിച്ച ഈദ്ഗാഹിൽ ഹമീദ് ചേന്ദമംഗലൂർ പങ്കെടുത്തത് വലിയ വിവാദമായി ആഘോഷിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഒരുവിഭാഗം. 
അതേസമയം ഇതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹമീദ് ചേന്ദമംഗലൂർ. തന്റെ സുഹൃത്തും മുസ്്‌ലിം ലീഗ് പ്രവർത്തകനുമായ  നാസർ ചാലക്കലിന്റെ നിരന്തരമായ ക്ഷണം അനുസരിച്ചാണ് വീടിനു തൊട്ടടുത്തുള്ള സലഫി ഈദ്ഗാഹിലേക്ക് പോയതെന്ന് ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു. ആഘോഷ വേളകളിലെ മാറ്റം നിരീക്ഷിക്കുകയായിരുന്നു  ആ ക്ഷണം സ്വീകരിക്കുമ്പോൾ പ്രധാന ലക്ഷ്യം. നമസ്‌കാരം കഴിഞ്ഞ ശേഷം ഖുതുബ നടക്കുമ്പോഴാണ് എത്തിയത്. ഖുതുബ പറയുന്നത് പണ്ടത്തെ പോലെ മൗലവിയോ ഉസ്താദോ ഒന്നുമല്ല. കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ ഫിസിക്‌സ് അധ്യാപകനാണ്. സുപ്രിം കോടതിയിലെ സ്വവർഗ്ഗ വിവാഹ ഹരജി മുതൽ കാലികമായ എല്ലാറ്റിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആധുനിക, ശാസ്ത്രീയ, സാങ്കേതിക പുരോഗതികളുടെയൊക്കെ പശ്ചാത്തലത്തിൽ മതപരമായ കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു, സ്ത്രീകളുടെ സാന്നിധ്യമുണ്ടെങ്കിലും അവർ മറയുടെ മറുവശത്തായിരുന്നുവെന്നും ഹമീദ് മാഷ് പറഞ്ഞു. (പി.ടി മുഹമ്മദ് സാദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

Latest News