വനിതാ നേതാവിന്റെ പീഡന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് നോട്ടീസ്

ഗുവാഹത്തി- പീഡനവും ലിംഗ വിവേചനവും ആരോപിച്ച് വനിതാ നേതാവ് അങ്കിത ദത്ത നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനായി  യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ശ്രീനിവാസ് ബി.വി  അസം പോലീസിന്റെ നോട്ടീസ്.
അസമില്‍ നിന്നുള്ള പോലീസ് സംഘം ശ്രീനിവാസിന്റെ ബെംഗളൂരുവിലെ വസതിയിലെത്തി നോട്ടീസ് പതിച്ചു. ദിസ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍  മെയ് രണ്ടു വരെ സമയം നല്‍കിയിട്ടുണ്ട്.  പാലിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.  
ഗുവാഹത്തി പോലീസിന്റെ അഞ്ചംഗ സംഘം ബെംഗളൂരുവിലാണെന്ന് ജോയിന്റ് കമ്മീഷണര്‍ പ്രതീക് തുബെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അന്വേഷണത്തില്‍ ശ്രീനിവാസിനെ ചോദ്യം ചെയ്യാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതായും മെയ് രണ്ടിന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസ് തന്നെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് അസം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അങ്കിത ദത്ത കഴിഞ്ഞയാഴ്ച ദിസ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന ഭാരവാഹികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.  
ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമാക്കിയതിനു പിന്നാലെ അങ്കിതയെ പാര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News