എസ്.ഐ മെസഞ്ചര്‍ വഴി ബന്ധം സ്ഥാപിച്ച്  പീഡിപ്പിച്ചുവെന്ന് കൊല്ലത്തെ യുവതി 

തിരുവനന്തപുരം-വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചുപോയ ഐ.ആര്‍.ബിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് യുവതിയുടെ പരാതി. മെസഞ്ചര്‍ വഴി സൗഹൃദം സ്ഥാപിച്ച ശേഷം ഭാര്യ പിണങ്ങി കഴിയുകയാണെന്നും വിവാഹം ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയതെന്നും, ഇതു സംബന്ധിച്ച് കഴക്കൂട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നും കൊല്ലം സ്വദേശിയായ യുവതി ആരോപിച്ചു. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് പിറകിലുള്ള ക്രിസ്റ്റല്‍ ടേക് പാര്‍ക്ക് വ്യൂ ഫ്‌ളാറ്റില്‍ വച്ച് 2022 ഏപ്രിലിലാണ് പീഡിപ്പിച്ചത്. ജൂലായില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.എന്‍.എ റിസള്‍ട്ട് ലഭിച്ചിട്ടും ഇയാള്‍ സര്‍വീസില്‍ തുടരുകയാണെന്നാണ് പരാതി.

Latest News