പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് യാത്രികർ കടന്നുപിടിച്ചു

(തിരുവല്ല) പത്തനംതിട്ട - തട്ടുകടയിൽനിന്ന് ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പത്തനംതിട്ടയിൽ വച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 
 ബൈക്കിലെത്തിയവർ വഴി ചോദിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ  ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇത് പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

Latest News