Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടു നിന്ന 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു, കൂട്ട പിരിച്ചുവിടല്‍ രാജ്യത്ത് ആദ്യം

കോഴിക്കോട് - കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിന്  കൂട്ടു നിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചു വിടല്‍. രാജ്യത്ത് ആദ്യമായാണ് കള്ളക്കടത്തിന് കൂട്ടു നിന്നതിന്റെ പേരില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചു വിടുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസും നിലവിലുണ്ട്. 
കസ്റ്റംസ് സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിന് എന്നിവരെയാണ് പിരിച്ചു വിട്ടത്.  2021 ജനുവരിയില്‍ സി.ബി.ഐ.-ഡി.ആര്‍.ഐ. സംഘം കരിപ്പൂരില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പലപ്പോഴായി കൂട്ടുനിന്നതായി കണ്ടെത്തിയത്. 

 

Latest News