കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്കേറ്റു

മലപ്പുറം - കുറ്റിപ്പുറത്ത്  ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു.  മാറഞ്ചേരി സ്വദേശി ഇംറാന്‍ ഇഖ്ബാല്‍ (32) ആണ് മരിച്ചത്.  ഒപ്പം യാത്ര ചെയ്ത ഭാര്യ ഫര്‍സാന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം ഉണ്ടാക്കിയ ടോറസ് ലോറി നിര്‍ത്താതെ പോയി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Latest News