മലപ്പുറത്ത് സ്റ്റോപ്പില്ലാത്തത് 13 ട്രെയിനുകൾക്ക്, എന്തൊരു അവഗണന

മലപ്പുറം- കേരളത്തിലേക്ക് കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന വന്ദേഭാരത് ട്രെയിനിനും മലപ്പുറത്ത് സ്റ്റോപ്പില്ല. നേരത്തെ തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. തിരൂരിന് പകരം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചാണ് മലപ്പുറത്തെ വീണ്ടും അവഗണിച്ചത്. രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്കാണ് മലപ്പുറത്ത് ഇതോടെ സ്‌റ്റോപ്പില്ലാത്തത്. 
മലപ്പുറത്ത് സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ: 

1)നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്‌സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലിജാം നഗർ എക്‌സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലിദാദർ എക്‌സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളിഋഷികേശ് എക്‌സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്
6) നമ്പർ: 02197,  ജബൽപൂർ സ്‌പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്
7) നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്‌സ്പ്രസ്,
 നമ്പർ: 22655, എറണാങ്കുളംഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ്  എക്‌സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്,
11) നമ്പർ: 20931,  ഇൻഡോർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) നമ്പർ: 12431,  ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്‌
 

Latest News