തൊടുപുഴ- ഇരുപതു പേര്‍ കയറിയ ട്രാവലര്‍ ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70) എന്നിവരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെയാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയില്‍നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.






