സുബൈർ ഹുദവിയുടെ മയ്യിത്ത് ഇന്ന് രാത്രി ജിദ്ദയിൽ മറവു ചെയ്യും

ജിദ്ദ- കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത ഇസ്്‌ലാമിക് സെന്റർ നേതാവ് എം.സി സുബൈർ ഹുദവി(48)യുടെ മയ്യിത്ത് ഇന്ന് രാത്രി(22-04-2023) ഖബറടക്കും. രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിലാണ് മയ്യിത്ത് മറവു ചെയ്യുക. ശാറ അർബഈൻ മസ്ജിദ് ഫലസ്തീൻ മഗ്‌സലയിലാണ് മയ്യിത്ത് കുളിപ്പിക്കുന്നത്. 
നാട്ടിൽ പോകാനിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുബൈർ ഹുദവി മരിച്ചത്. ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സൗദി നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നേതാവാണ് സുബൈർ ഹുദവി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.നേരത്തെ ദുബായ് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ജിദ്ദ കന്തറയിലായിരുന്നു താമസം. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.
 

Latest News