സുഡാനില്‍നിന്ന് വരുന്ന ആദ്യ കപ്പലില്‍ 50 സൗദികളും മറ്റു രാജ്യക്കാരും

റിയാദ്- സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിച്ച 50 സൗദി പൗരന്മാരുമായി കപ്പല്‍ പുറപ്പെട്ടു. മറ്റു രാജ്യക്കാരും കപ്പലിലുണ്ട്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് സുഡാനില്‍നിന്ന് പൗരന്മാരെ കപ്പല്‍ മാര്‍ഗം ഒഴിപ്പിക്കുന്നത്.

അഞ്ച് സൗദി കപ്പലുകളാണ് സൗദികള്‍ക്കു പുറമെ, വിവിധ രാജ്യങ്ങളിലെ പൗരന്മാരേയും ഒഴിപ്പിക്കുന്നത്. 11 രാജ്യക്കാരായ 158 പേര്‍ ആദ്യഘട്ടത്തില്‍ സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

 

Latest News