വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളുടെ കാര്യത്തിലും അന്തിമ തീരുമാനമായി

തിരുവനന്തപുരം - വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളുടെ കാര്യത്തിലും അന്തിമ തീരുമാനമായി. ഷൊര്‍ണ്ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് നിന്ന് അതി രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ എട്ട് മണിക്കൂര്‍ 10 മിനിറ്റ് സമയമെടുത്ത് ഉച്ചയക്ക് 1.30 ന് കാസര്‍കോട്ടെത്തും. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. 

ട്രെയിന്‍ സമയം.

തിരുവനന്തപുരം - 5.20, കൊല്ലം - 6.07, കോട്ടയം - 7.20, എറണാകുളം - 8.17, തൃശ്ശൂര്‍ - 9.22,  ഷൊര്‍ണൂര്‍ - 10.02,  കോഴിക്കോട്  - 11.03, കണ്ണൂര്‍ 12.02,
കാസര്‍കോട് - 1.30

മടക്കയാത്രാ സമയം 

കാസര്‍കോട് - 2.30, കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35

Latest News