പറ്റ്‌ന - അപകീർത്തി കേസിൽ സൂറത്ത് സി.ജെ.എം കോടതി വിധിക്ക് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനാരിക്കെ, മറ്റൊരു സമൻസിൽ രാഹുൽ ഇന്ന് ബിഹാർ ഹൈക്കോടതിയെ സമീപിച്ചു.
പറ്റ്‌ന കോടതിയിൽ ഹാജരാകാനുള്ള സമൻസിനെതിരെയാണ് ബിഹാർ ഹൈക്കോടതിയെ സമീപിച്ചത്. സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്കിയത്.
വന്ദേഭാരത് പുതിയ സമയക്രമമായി; ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചു, തിരൂരിൽ ഇല്ല, വ്യാഴാഴ്ച സർവീസുണ്ടാവില്ല
തിരുവനന്തപുരം - വന്ദേഭാരത് എക്‌സ്പ്രസിന്റെ പുതിയ ടൈംടേബിൾ പുറത്തുവിട്ട് റെയിൽവേ. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും പുലർച്ചെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നും കാസർകോട് വരേ 8 മണിക്കൂർ 5 മിനിറ്റാണ് റണ്ണിങ് ടൈം കണക്കാക്കിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
വന്ദേഭാരതിന് ഷൊർണൂരിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം / പുറപ്പെടുന്ന സമയം താഴെ.
തിരുവനന്തപുരം - 5.20
കൊല്ലം - 6.07 / 6.09
കോട്ടയം - 7.25 / 7.27
എറണാകുളം ടൗൺ - 8.17 / 8.20
തൃശൂർ - 9.22 / 9.24
ഷൊർണൂർ - 10.02/ 10.04
കോഴിക്കോട് - 11.03 / 11.05
കണ്ണൂർ - 12.03/ 12.05
കാസർകോട് - 1.25
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയുടെ സമയം. വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം / പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ.
കാസർകോട് - 2.30
കണ്ണൂർ - 3.28 / 3.30
കോഴിക്കോട് - 4.28/ 4.30
ഷൊർണൂർ - 5.28/5.30
തൃശൂർ - 6.03 / 6..05
എറണാകുളം - 7.05 / 7.08
കോട്ടയം - 8.00 / 8.02
കൊല്ലം - 9.18 / 9.20
തിരുവനന്തപുരം - 10.35