കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ നായാട്ടിനിടെ വെടിയേറ്റ് മരിച്ചു

കണ്ണൂര്‍ - കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.  കാഞ്ഞിരക്കൊല്ലി അരുവി റിസോര്‍ട്ട് ഉടമ ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് (55)വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറ വനത്തില്‍  മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നി. ഇന്ന് രാവിലെയാണ് വെടിയേറ്റ് മരിച്ചെന്ന് വിവരം പുറത്തറിഞ്ഞത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Latest News