Sorry, you need to enable JavaScript to visit this website.

മുസ്ലിം വീടുകളിൽ പെരുന്നാൾ സന്ദർശനമില്ലെന്ന് ബി.ജെ.പി

തിരുവനന്തപുരം-ചെറിയ പെരുന്നാളിന് മുസ്‌ലിം വീടുകളിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടില്ലന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സൗഹൃദസന്ദർശനമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ വീടുകളിലെ സന്ദർശനം ആരുടെയും തീരുമാന പ്രകാരമായിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 
 ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമുള്ള കരുനീക്കങ്ങളുടെ ഭാഗമായി കേരളത്തിലെ ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിൽ ചെന്ന് ഈസ്റ്റർ ആശംസകൾ അർപ്പിച്ചും കുശലം പറഞ്ഞും െ്രെകസ്തവ സമൂഹത്തിന്റെ അകൽച്ച ഇല്ലാതാക്കാനുള്ള ഭഗീരഥ പ്രയത്‌നം നടത്തിയിരുന്നു.  മലയാറ്റൂർ കുരിശുമുടിയിലേക്ക് പദയാത്ര വരെ ബി.ജെ.പി നടത്തി.
ബി.ജെ.പിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന ആദ്യ പ്രഖ്യാപനം നടത്തിയ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് കേരളത്തിലെ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ കർദിനാൾ ജോർജ് ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. 
 ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്നും ബി.ജ.പിക്ക് സമ്പൂർണ അധികാരം കിട്ടിയാൽ െ്രെകസ്തവരുടെ അരക്ഷിതാവസ്ഥ മാറുമെന്നും ആലഞ്ചേരി വിശദീകരിച്ചിരുന്നു. 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും െ്രെകസ്തവ സമൂഹം ബി.ജെ.പിയോട് ചേർന്നു നിൽക്കുമ്പോഴും പുറംതിരിഞ്ഞു നിൽക്കുന്ന കേരളത്തിലെ സഭകളെ കൂടെക്കൂട്ടാനാണ് ബി.ജെ.പി ശ്രമിച്ചത്. 

Latest News