ആര്‍.ബി.ഐ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത

മുംബൈ- വായ്പാ പലിശ ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ നിരക്ക് കുറയ്ക്കാന്‍ ആര്‍.ബി.ഐ തയാറായേക്കുമെന്ന് വിലയിരുത്തല്‍. വ്യാഴാഴ്ച പുറത്തുവിട്ട പണ വായ്പാ നയ യോഗത്തിന്റെ മിനുട്‌സ് അവലോകനം ചെയ്തതിനുശേഷമാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നത് സമ്പദ്ഘടനക്ക് ദോഷകരമാകുമെന്നതിനാലാണ് മറിച്ചൊരു തീരുമാനത്തിന് റിസര്‍വ് ബാങ്ക് തയാറെടുക്കുന്നത്. നിരക്ക് അടിക്കടി കൂട്ടുന്നത് ഡിമാന്‍ഡിനെ ബാധിക്കുമെന്നതിനാല്‍ സമ്പദ്ഘടനക്ക് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍.

ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര നയം കര്‍ശനമായി തുടരുന്നത് കനത്ത ആഘാതമുണ്ടാക്കിയേക്കുമെന്നാണ് നിരീക്ഷണം. അടുത്ത മാര്‍ച്ചോടെ നിരക്കില്‍ മുക്കാല്‍ ശതമാനമെങ്കിലും കുറവ് വരുത്തിയേക്കുമെന്നും നോമുറയും ബാര്‍ക്ലെയ്‌സും വിലയിരുത്തുന്നു.

 

Latest News