തലശ്ശേരി- തലശേരിയില്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. തലശ്ശേരി സംഗമം കവലക്ക് സമീപം മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുകള്‍ നിലയിലെ ഗ്രാന്റ് മാളിലെ ഇലൈന്‍ ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ സംഭവം. എരുവട്ടിയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ലേസര്‍ മെഷീനില്‍ നിന്ന് തീപടര്‍ന്നതോടെ ഉടന്‍ തലശ്ശേരി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രണാതീതമായതോടെ ആളിപടര്‍ന്നതാടെ പാനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. ലേസര്‍ മെഷിനില്‍ നിന്ന് പടര്‍ന്ന വിഷപുക ബ്ലോവര്‍ ഉപയോഗിച്ച് ഒഴിവാക്കിയാണ് തീയണച്ചത്. ലേസര്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.
തീ പടര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ ആളപായമില്ല. തലശ്ശേരിയില്‍ നിന്ന് രണ്ട് യൂണിറ്റും പാനൂരിനിന്ന് ഒരു യൂണിറ്റുമാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ തീ മറ്റ് സഥാപനങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. തലശ്ശേരി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ സ്റ്റേഷന്‍ ഓഫീസര്‍ കെ മനോജ് കുമാര്‍ , എസ് എഫ് ആര്‍ ഒ ബിനീഷ് കുമാര്‍, പാനൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ ദിപു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണി തീയണച്ചത്.