കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍. കവളങ്ങാട് ഓര്‍ത്തഡോക്‌സ് പള്ളിയിലെ താല്‍ക്കാലിക ചുമതലയുള്ള ഫാദര്‍ ശിമയോന്‍ (77) ആണ് ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്. പത്തിനംതിട്ട കുമ്പഴ സ്വദേശിയാണ്.
ഇന്‍സ്‌പെക്ടര്‍ പി. എച്ച് സമീഷ്, എസ്. ഐ കെ. പി സിദ്ദിഖ്, എ. എസ്. ഐ എം. എസ് മനോജ്, ഷാല്‍വി അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.