ജിദ്ദ പ്രവാസി സുരേഷ് കൃഷ്ണന്‍ നാട്ടില്‍ അന്തരിച്ചു

ജിദ്ദ- ജിദ്ദയിലെ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ (55) പാലക്കാട്ട് അന്തരിച്ചു. ചെന്നെയിലാണ് താമസം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കൂട്ടായ്മകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കൈരളി, കലാസാഹിതി സംഘടനകളിലും ഉണ്ടായിരുന്നു. ഭാര്യ : പുഷ്പാ സുരേഷ് പ്രമുഖ നര്‍ത്തകിയും ജിദ്ദ ഇന്ത്യന്‍ സ്‌കൂളധ്യാപികയുമാണ്. മക്കള്‍:കേശവ്,കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു. സംസ്‌കാരം പിന്നീട്.

 

Latest News