വിദ്യാഭ്യാസം പ്രീഡിഗ്രി, ജോലി ഡോക്ടര്‍ : അഞ്ചു വര്‍ഷമായി മലപ്പുറം ജില്ലയില്‍ വ്യാജ ഡോക്ടറായ യുവാവ് പിടിയില്‍

മലപ്പുറം - വഴിക്കടവില്‍ വ്യാജ ഡോക്ടറെ പിടികൂടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി വഴിക്കടവ് നാരോക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരികയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാള്‍  മെഡിക്കല്‍ ഷോപ്പില്‍ ജോലിക്ക് നിന്ന പരിചയം വെച്ചു മാത്രമാണ് ചികിത്സ നടത്തിയിരുന്നത്. ആശുപത്രി നടത്തിപ്പുകാരായ ഷാഫി ഐലാശേരിയെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News