തൃശൂര്‍ - വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലില്‍ വീട്ടില്‍ റിയാസാണ് പിടിയിലായത്. യുവതിയെ കുന്നംകുളത്തുള്ള ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോകുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.






