കൊല്ലം - അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം - മാളു ദമ്പതികളുടെ മകൾ ശിവാനി(12)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. ഉടനെ കുട്ടിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു
കോട്ടയം - വൈക്കത്ത് നവജാത ശിശുവിനെ മാതാപിതാക്കൾ കുഴിച്ചിട്ടതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്.
വൈക്കം ഉല്ലലയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശിയുടെ 20കാരിയായ ഭാര്യയാണ് പ്രസവിച്ചത്. ബുധനാഴ്ച രാത്രി കുളിമുറിയിൽ വെച്ചായിരുന്നു പ്രസവം. കുഞ്ഞിന് നാല് മാസത്തെ വളർച്ച മാത്രമാണുണ്ടായിരുന്നത്.
കുഞ്ഞിന് ജീവനില്ലാത്തതിനെ തുടർന്ന് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.






