പ്രധാനമന്ത്രിയെ കാണാന്‍ ഒന്‍പത് സഭാ പ്രതിനിധികള്‍ക്ക് ക്ഷണം

കോഴിക്കോട്- കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി െ്രെകസ്തവ മതമേലധ്യന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച്ക്ക് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം ലഭിച്ചു. ഈ മാസം 24 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

യുവം പരിപാടിക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദന്‍, കന്നഡ താരം യാഷ്, ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ യുവം പരിപാടിയില്‍ പങ്കെടുക്കും.

 

Latest News