ജിദ്ദ - പൈലറ്റും ടൂര്‍ ഗൈഡുമായ സൗദി യുവാവ് അബ്ദുല്‍ബാരി ആലുഅബ്ദുല്ല പാരാഗ്ലൈഡിംഗിനിടെ ഇഫ്താര്‍ കഴിക്കുന്ന ദൃശ്യങ്ങള്‍ ഗ്ലൈഡര്‍ വിമാനത്തില്‍ സ്ഥാപിച്ച ക്യാമറ പകര്‍ത്തി. മുന്നിലെ ചെറിയ മേശയില്‍ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും നിരത്തിവെച്ചാണ് യുവാവ് ഇഫ്താര്‍ കഴിച്ചത്. ചിലപ്പോള്‍ സൂര്യാസ്തമയം കഴിഞ്ഞ് അല്‍പം വരെ അന്തരീക്ഷത്തില്‍ കഴിയാന്‍ നിര്‍ബന്ധിനാകുമെന്ന് അബ്ദുല്‍ബാരി ആലുഅബ്ദുല്ല പറയുന്നു.
റമദാനില്‍ ആ സമയത്ത് നോമ്പു തുറക്കുന്ന സമയമാകും. ഒരു ദിവസം ഇഫ്താര്‍ കഴിക്കാന്‍ ലാന്‍ഡ് ചെയ്യാതെ അവസാന നിമിഷം വരെ പറന്ന് ആസ്വദിക്കാന്‍ താന്‍ ആഗ്രഹിക്കുകയായിരുന്നെന്നും അബ്ദുല്‍ബാരി ആലുഅബ്ദുല്ല പറഞ്ഞു. സൗദി കാപ്പിയും ഈത്തപ്പഴവും വെള്ളവും ഒരു ചെറിയ കേക്ക് കഷ്ണവും ഉപയോഗിച്ചാണ് താന്‍ നോമ്പു തുറന്നത്. പറക്കുന്ന സമയത്ത് എല്ലാം മേശയില്‍ എങ്ങിനെ ഉറപ്പിച്ചിരിക്കുന്നു എന്നതിനെ കുറിച്ച് ജിജ്ഞാസയുണ്ടെങ്കില്‍, ഒരു പ്രത്യേക പശ ഉപയോഗിച്ച് എല്ലാം ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നെന്ന് അബ്ദുല്‍ബാരി ആലുഅബ്ദുല്ല പറയുന്നു.
الحمدلله pic.twitter.com/gGFepIleAs
— كابتن عبدالباري outdoor2030 (@Capt_Abdulbari) April 16, 2023