സൗദിയിൽ മാസപ്പിറവി; നിരീക്ഷണാലയങ്ങൾ ഒരുങ്ങി

ജിദ്ദ- സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ഒരുക്കത്തിൽ രാജ്യത്തെ വിവിധ നിരീക്ഷണാലയങ്ങൾ. മാനത്ത് ശവ്വാലിന്റെ ചന്ദ്രക്കല കാണുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്. സൗദിയിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളായ അൽ മജ്മ', 'താമിർ' ഒബ്‌സർവേറ്ററികളിലെ വിദഗ്ധർ, ഏറ്റവും പുതിയ നിരീക്ഷണ രീതികളും ദൂരദർശിനികളും ഉപയോഗിച്ചാണ് ശവ്വാലിനെ വീക്ഷിക്കുന്നത്.

ഇന്ന് ശവ്വാലിന്റെ ചന്ദ്രക്കല കാണുന്നത് നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലിംകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. നഗ്‌നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പ് കൊണ്ടോ അത് കാണുന്നവരോട് അടുത്തുള്ള കോടതിയെ അറിയിക്കാൻ അഭ്യർത്ഥിച്ചു.
 

Latest News