ലൈംഗിക പരാമര്‍ശം, ഭീഷണി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്.ഐ.ആര്‍

ന്യൂദല്‍ഹി- ലൈംഗിക പരാമര്‍ശം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് അസമിലെ കോണ്‍ഗ്രസ് വനിതാ നേതാവ് അംഗിത ദത്ത യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെതിരെ പോലീസില്‍ പരാതി നല്‍കി.
ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ശ്രീനിവാസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പോലീസില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.
ശ്രീനിവാസ് മോശമായി പെരുമാറുന്നുവെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് അംഗിത ദത്ത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

Latest News