കശ്മീരില്‍ സൈനിക വാഹനത്തില്‍ തീ; അഞ്ച് മരണം സ്ഥിരീകരിച്ചു

ജമ്മു- കശ്മീരില്‍ സൈനിക ട്രക്കിനു തീ പിടിച്ച ദുരന്തത്തില്‍ അഞ്ച് സൈനികര്‍ മരിച്ചുവെന്ന് സ്ഥിരീകരണം. ജമ്മു കശ്മരീലെ അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ ഭീംബര്‍ ഗലി പ്രദേശത്തായിരുന്നു സംഭവം. അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ആര്‍മി പി.ആര്‍.ഒ ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സൈന്യം ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
പൂഞ്ചിലെ ഭീംബര്‍ ഗാലിയില്‍നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂനിറ്റിലേക്ക് മണ്ണെണ്ണം കൊണ്ടുവരുമ്പോഴാണ് ട്രാക്കിന് തീപിടിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും മിന്നലേറ്റാണ് ട്രക്കിന് തീപിടിച്ചതെന്ന് പ്രദേശ വാസികള്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News