Sorry, you need to enable JavaScript to visit this website.

ഗാന്ധി കുടുംബത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി-മാനനഷ്ടക്കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി സൂറത്തിലെ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ സ്വാഗതം ചെയ്ത് ബി.ജെ.പി. ഭരണഘടനയാണ് ഇന്ത്യയില്‍ വിജയിക്കുകയെന്നും കുടുംബവാഴ്ച രാഷ്ട്രീയമല്ലെന്നും വിധി വ്യക്തമാക്കുന്നതായി പാര്‍ട്ടി അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ഭരണഘടനയാണ് വിജയിക്കുന്നതെന്നും കുടുംബ വാഴ്ച രാഷ്ട്രീയമല്ലെന്നും ഇന്നത്തെ വിധി വ്യക്തമാക്കി. ഇത് ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടിയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ആരും അതിന് അതീതരല്ലെന്നും സൂറത്ത് കോടതി തെളിയിച്ചു. ഗാന്ധി കുടുംബത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരവും ഇന്ത്യയിലെ സാധാരണക്കാരുടെ വിജയവുമാണ്- ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്കുശേഷം ജുഡീഷ്യറിക്കെതിരെ പ്രസ്ഥാനം തന്നെ ആരംഭിക്കാനും ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ പുറപ്പെടുവിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മോഡി കുടുംബപ്പേര് പരാമര്‍ശിച്ചുവെന്ന അപകീര്‍ത്തി കേസിലെ ശിക്ഷക്കെതിരെ   രാഹുല്‍ ഗാന്ധി നല്‍കിയ അപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News