Sorry, you need to enable JavaScript to visit this website.

സ്‌കൂൾ ജൂൺ ഒന്നിന് തന്നെ തുറക്കും; എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫലം മെയ് 25ന്

തിരുവനന്തപുരം - സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലവും അന്നുതന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
  സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിരിക്കും. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20ന് മുമ്പ് പി.ടി.എ യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു. പാഠപുസ്തകം 80 ശതമാനവും സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 
 പാഠപുസ്തകം തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങും. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാനാവില്ല. വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റിവയ്ക്കും. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News