Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഡിലിറങ്ങി പെരുന്നാള്‍ ആഘോഷിക്കരുത് -കര്‍ശന നിര്‍ദേശവുമായി യു.പി സര്‍ക്കാര്‍ 

ലഖ്‌നൗ-റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങള്‍ വേണ്ടെന്ന മാര്‍ഗനിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് മാര്‍ഗനിര്‍ദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില്‍ മാത്രമേ നടത്താവൂ എന്ന് ഉത്തരവില്‍ പറയുന്നു. വ്യാജ വാര്‍ത്തകളില്‍ ജാഗരൂകരാവണം. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും ഉത്തരവിലുണ്ട്. കൃത്യമായ അനുമതിയില്ലാതെ മതപരമായ ചടങ്ങുകളോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടത്തരുത്. പരമ്പരാഗതമായി നടന്നുവരുന്ന ചടങ്ങുകള്‍ക്കേ അനുമതി നല്‍കൂ എന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഈ മാസം 22നാണ് അക്ഷയ ത്രിതീയ. പെരുന്നാള്‍ അന്ന് തന്നെ ആഘോഷിക്കാനാണ് സാധ്യത.

Latest News