Sorry, you need to enable JavaScript to visit this website.

താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു; പണം ഇടപാട് തർക്കമെന്ന് സൂചന

കോഴിക്കോട് - താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പരപ്പൻപൊയിൽ സ്വദേശി വാടിക്കൽ ബിജുവെണ്ണയാണ് അക്രമം നടത്തിയതെന്നാണ് മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News